വെനിസ്വേലയ്ക്ക് കത്തോലിക്കാ സഭ കോടികൾ സഹായധനം അനുവദിച്ചു. സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ദുരിതാശ്വാസത്തിന് കാരിത്താസിന് ചുമതല.

വെനിസ്വേലയ്ക്ക് കത്തോലിക്കാ സഭ കോടികൾ സഹായധനം അനുവദിച്ചു. സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ദുരിതാശ്വാസത്തിന് കാരിത്താസിന് ചുമതല.
Jul 1, 2026 10:10 AM | By PointViews Editor

വത്തിക്കാൻ സിറ്റി:വെനിസ്വേലയിലെ ഭൂകമ്പങ്ങൾ മൂലം സർവ്വതും നഷ്ട്ടമായ ജനത്തിന് സഹായവുമായി ലെയോ പാപ്പയും കത്തോലിക്കാ സഭയും. പാപ്പയുടെ നിർദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗത്തിലൂടെ ദുരിതബാധിതരുടെ ക്ഷേമത്തിനായി ഒരു ലക്ഷം യൂറോ (ഏകദേശം പത്തു മില്യൺ രൂപ)യാണ് കൈമാറിയിരിക്കുന്നത്. ഭൂകമ്പമുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ഗഡുവായി തുക നൽകിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. നേരത്തെ ഇറ്റാലിയൻ കത്തോലിക്ക മെത്രാൻ സമിതി വെനിസ്വേലയ്ക്ക് അഞ്ചു ലക്ഷം യൂറോയുടെ സഹായം ലഭ്യമാക്കിയിരിന്നു. കൂടുതൽ രാജ്യങ്ങളിലെ സഭകളോടും സഹായമെത്തിക്കാൻ ലിയോ മാർപ്പാപ്പ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിത ബാധിത മേഖലയിൽ കത്തോലിക്ക സന്നദ്ധ സംഘടനകൾ സജീവമായി രംഗത്തുണ്ട്. ജൂൺ 24 ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയുടെ തലസ്ഥാനത്തിന് വടക്കുള്ള ഗ്വയിര സംസ്ഥാനത്ത്, റിക്ടർ സ്കെയിലിൽ 7.2, 7.5 രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം ആയിരത്തിലധികം പേരാണ് മരണമടഞ്ഞിരിക്കുന്നത്. ദിനം പ്രതി മരണസംഖ്യ ഉയരുകയാണ്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. മരണമടഞ്ഞ ആളുകളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏതാണ്ട് അൻപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഭവനരഹിതരായ ആളുകൾക്കുവേണ്ടി രാജ്യത്തുടനീളം ഇടവകകൾ സംയുക്തമായി പ്രവർത്തനം നടത്തി വരുന്നുണ്ട്.  കനത്ത ഭൂകമ്പങ്ങൾ മൂലം ഇരുനൂറ്റിഅൻപതിൽ അധികം പേർ മരണമടയുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ അടിയന്തര സഹായമെന്ന നിലയിൽ അര മില്യൺ യൂറോയുടെ സഹായമാണ് ഇറ്റലിയിലെ മെത്രാൻ സമിതി ലഭ്യമാക്കിയിരിക്കുന്നത്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം യൂറോ നൽകിയ സഭാനേതൃത്വം, ദുരിതമനുഭവിക്കുന്ന ആളുകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകളും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തു.

രാജ്യത്തെ ജനത്തോടുള്ള സാമീപ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ മെത്രാൻ സമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പി, വെനിസ്വേലയിലെ മെത്രാൻ സമിതി അദ്ധ്യക്ഷനും, വലൻസിയ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ഹേസൂസ് അന്തോണി ഗൊൺസാലസ് ദേ സാരത്തെ സാലാസിനു സന്ദേശവും അയച്ചിട്ടുണ്ട്. രാജ്യത്തെ സഭയ്ക്കും, ഇടവകസമൂഹങ്ങൾക്കും സേവനമനുഷ്ഠിക്കുന്ന സമർപ്പിതർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും രാജ്യത്തു നിന്നുള്ള വാർത്തകൾ തങ്ങൾ വേദനയോടും ദുഃഖത്തോടും കൂടിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.നിലവിലെ അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള ആദ്യ ഗഡുവായാണ്, അഞ്ചു ലക്ഷം യൂറോ ( ഏകദേശം അഞ്ചുകോടിയോളം രൂപ) കൈമാറിയിരിക്കുന്നത്. രാജ്യത്ത് നടന്നുവരുന്ന അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി, ഇറ്റലിയിലെ കാരിത്താസ് സംഘടനയുടെ കീഴിൽ ഇത് ഉപയോഗിക്കും. പാവപ്പെട്ടവരും, ഭവനരഹിതരായി കഴിയുന്നവരും പാർശ്വവതരിക്കപ്പെട്ടവരുമായ മനുഷ്യർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടാകും പ്രവർത്തനങ്ങൾ നടക്കുകയെന്ന് കാരിത്താസ് വിശദീകരിച്ചു.

The Catholic Church has allocated crores of rupees in aid to Venezuela. Volunteers have been assigned. Caritas is responsible for relief efforts.

Related Stories
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
Top Stories